തിരുവനന്തപുരം: രാജാ രവിവര്‍മയുടെ അമൂല്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം മ്യൂസിയത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ക്കോവില്‍ അധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാന്‍, ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ പങ്കെടുക്കും. രവിവര്‍മയുടെ 46 ചിത്രവും അത്യപൂര്‍വമായ പെന്‍സില്‍ സ്‌കെച്ചുകളും ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ രാജരാജ വര്‍മയുടെയും സഹോദരി മംഗളാഭായി തമ്പുരാട്ടിയുടെയും സമകാലിക ചിത്രകാരന്മാരുടെയുമടക്കം 135 ചിത്രമുള്ള രാജ്യത്തെ ഏറ്റവും മികച്ച ഗ്യാലറിയാണ് ഇത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല