മുഖ്യധാര എന്ന് നമ്മള്‍ വിളിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നഗരപ്രാന്തപ്രദേശങ്ങളില്‍ ഒറ്റപെട്ട് പോവുന്നവര്‍ ഒരു ചിത്രപ്രദര്‍ശനത്തിന്‍റെ പ്രമേയം ആവുന്നു. അവര്‍ അധിവസിക്കുന്ന പ്രദേശവും പ്രകൃതിയും അവിടെയുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കടലാസ് പ്രതലങ്ങളില്‍ ജീവന്‍ വെക്കുന്നു.
കെ പി പ്രദീപ് കുമാറിന്‍റെ ചിത്ര പ്രദര്‍ശനം അങ്ങനെയാണ് വ്യത്യസ്തമാവുന്നത്. ‘അസംഭ്യവതകളുടെ നഗരോപാന്തങ്ങള്‍’ എന്ന് പേര് നല്‍കിയ ചിത്രപ്രദര്‍ശനം നടക്കുന്നത് കൊച്ചി മട്ടാഞ്ചേരിയിലാണ്.
കോഴിക്കോട് ജില്ലയിലെ വടകര ഒഞ്ചിയം സ്വദേശിയാണ് കെ.പി പ്രദീപ്‌കുമാര്‍. കൊച്ചി കേന്ദ്രമായി കലാപ്രവര്‍ത്തനം നടത്തുന്നു. പെന്‍സില്‍, ചാര്‍ക്കോള്‍, പേസ്റ്റല്‍സ്, ഗോഷ്, ജലച്ചായം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച 58 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം ഏപ്രില്‍ 25 വരെ തുടരും.