കേരള ചലച്ചിത്ര മേള നിർത്തരുത്: കിം കി ഡുക്ക്

0
550

കേരള ചലച്ചിത്ര മേള നിർത്തരുത് എന്ന് കിം കി ഡുക്ക് ..കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖം ഉണ്ടെന്നും മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം കി ഡുക്ക് .

കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അത് നിർത്തിവെക്കരുത് എന്ന് സർക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും കിം അറിയിച്ചു. അൽമാട്ടി ചലച്ചിത്ര മേളയിൽ വെച്ച് സംവിധായകൻ ഡോക്ടർ ബിജുവിനെ നേരിട്ടുകണ്ടപ്പോഴാണ് കിം കി ഇങ്ങനെ പറഞ്ഞത്

അതിജീവനത്തിൽ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ “ഹ്യൂമൻ, സ്‌പെയ്‌സ്, ടൈമ് , ഹ്യൂമൻ” ന്റെ പ്രദർശനം അൽമാട്ടി ചലച്ചിത്ര മേളയിൽ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയിൽ കൊറിയൻ ഭാഷയിൽ എഴുതിയ കത്ത് മലയാളിയായ ഡോക്ടർ ബിജുവിന് നൽകുന്നത്. കേരളത്തിൽ ഏറെ ആരാധകരുള്ള കിംകി ഡ്യൂക്ക് ഒരുതവണ കേരളത്തിലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ എത്തിയിട്ടുമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here