Homeലേഖനങ്ങൾകിം കി ഡുക്കിന്റെ കത്ത് വായിക്കാതെ പോകരുത്: ലിജീഷ്കുമാർ

കിം കി ഡുക്കിന്റെ കത്ത് വായിക്കാതെ പോകരുത്: ലിജീഷ്കുമാർ

Published on

spot_imgspot_img

ലിജീഷ് കുമാര്‍

അയാൾ പറയുന്നു, നിധി കൊണ്ട് മാത്രം അതിജീവിക്കാനാവാത്ത ദുരന്തങ്ങളെക്കുറിച്ച്.

എനിക്ക് കൊറിയൻ ഭാഷ അറിയില്ല. പക്ഷേ അവരെഴുതുന്നതും പറയുന്നതുമെല്ലാം, എന്തിനവരുടെ മൗനം പോലും എനിക്കറിയാം. കൊറിയയിൽ എനിക്ക് സുഹൃത്തുക്കളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകളന്വേഷിച്ച് ബൈക്കിൽ നാടു ചുറ്റുന്ന തേ സുക്, അവന്റെ കാമുകി സുൻഹ്വാ, അവളുടെ ഭർത്താവ്, അങ്ങനൊരുപാട് പേർ ! എപ്പഴെല്ലാം ഇവരെ കാണണമെന്ന് തോന്നുന്നോ അപ്പോഴെല്ലാം ഞാൻ ടൊറന്റിൽ കയറി ഫ്ലൈറ്റ് പിടിക്കാറുണ്ട്.

18 തികഞ്ഞ ശേഷമുള്ള എന്റെ പല വെക്കേഷനുകളും ഞാൻ കൊറിയയിലാണ് ചെലവഴിച്ചിട്ടുള്ളത്. നവംബർ – ഡിസംബർ ആവുമ്പഴേക്കും കൊറിയ വിളിക്കാൻ തുടങ്ങും, ‘വരുന്നില്ലേ ഇക്കുറി ?’ പിന്നവിടെ ചെല്ലും വരെയുള്ള വിങ്ങൽ, ഹൊ ! അങ്ങനെ പിടിച്ച് വലിക്കാൻ മാത്രം പൊളിച്ചങ്ങാതിയാണ് ഈ തേ സുക് ഒക്കെ. കൊറിയയിലെ ഉടമസ്ഥരില്ലാതെ കിടക്കുന്ന വീടുകളെല്ലാം അവന്റെ വീടുകളാണ്. അകത്തു കയറി വീട്ടുകാർ വരുന്നത് വരെ അവനങ്ങ് താമസിക്കും. കേടായ വീട്ടുസാധനങ്ങളെല്ലാം റിപ്പയർ ചെയ്യും. എല്ലാം അടുക്കിപ്പെറുക്കി വീട് ക്ലീൻ ചെയ്തങ്ങ് കൈമാറും. കള്ളൻ എന്ന് വിളിക്കാനോങ്ങിയ വീട്ടുകാർ കണ്ണു തള്ളി പഴം വിഴുങ്ങിയ നില്പ് നിൽക്കും. മറ്റൊരുത്തനുണ്ട്, തേ സുക്കിനെപ്പോലെ കറക്കു കമ്പനിയല്ല, സന്യാസിയാണ് – ഒരു ബുദ്ധഭിക്ഷു. എന്ന് കരുതി ബോറൻ പച്ചിലപ്പാമ്പല്ല. തേ സുക്കിനെപ്പോലെ മറ്റൊരാളുടെ ഭാര്യയെ കാമിക്കുന്നില്ല എന്നേയുള്ളൂ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ബുദ്ധക്ഷേത്രമാണ് അയാളുടെ വീട്, ജലരതിയിലുറങ്ങുന്ന കൂട്ടുകാരൻ !

തീർന്നില്ല. സെഹീ എന്നൊരുത്തിയുണ്ട്, സുന്ദരി. പക്ഷേ കാമുകന് തന്റെ മുഖം മടുത്തു എന്നു കരുതി ഒരു ദിവസം പ്ലാസ്റ്റിക് സർജറി നടത്തി മുഖമങ്ങ് മാറ്റി. അവളിപ്പോൾ പഴയ സെഹീയല്ല. അതുകൊണ്ടെനിക്ക് സെഹീ ഒരാളല്ല, രണ്ടാളാണ്. ഇതുപോലല്ലാതെ ശരിക്കും രണ്ടാളായ വേറൊരു കിടിലൻ ഗ്യാംഗുണ്ട്. പണം സമ്പാദിച്ച് യൂറോപിലെത്താൻ ശ്രമിക്കുന്ന രണ്ട് പെൺ സുഹൃത്തുക്കൾ. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയും മറ്റേയാൾ ലൈംഗികത്തൊഴിലാളിയും ! ഇനിയുമുണ്ട് ഒരുപാട് പേർ. ചുരുക്കത്തിൽ കൊറിയയിൽ ഞാനൊരപരിചിത തീർത്ഥാടകനല്ല. എനിക്കും കൊറിയക്കുമിടയിൽ അന്നുമിന്നും ഒരൊറ്റ ടൂറിസ്റ്റ് ഗൈഡേയുള്ളൂ. ‘വെൽകം ടു കൊറിയ, നൈസ് ടു മീറ്റ് യൂ’ എന്ന് പറയാനുള്ള ഇംഗ്ലീഷ് പോലും അയാൾക്കറിയില്ല. കൊറിയനും മലയാളവുമറിയാവുന്ന ദ്വിഭാഷിയുമല്ല അയാൾ. അയാൾക്കാകെ അറിയാവുന്ന ഭാഷ കൊറിയനാണ്, എന്നിട്ടും അയാളാണെന്റെ ഗൈഡ്. മേപ്പറഞ്ഞ സുഹൃത്തുക്കളെയെല്ലാം അയാൾ പരിചയപ്പെടുത്തിയതാണ്. അയാളുടെ പേര് കിം !

മുഴുവൻ പേര് പറഞ്ഞാൽ ചിലപ്പോൾ നിങ്ങളിൽ ചിലരെങ്കിലും അയാളെ അറിയും. ഒരിക്കലെങ്കിലും കൊറിയയിൽ പോയിട്ടുണ്ടെങ്കിൽ ഉറപ്പായും അറിയും. മുഴുവൻ പേര് കിം കി ഡുക്ക് !

കേരള ചലച്ചിത്ര മേള നിർത്തരുത്: കിം കി ഡുക്ക്

“പ്രിയപ്പെട്ട കിം, നാട്ടിൽ പ്രളയമായിരുന്നു. ഈ ഡിസംബറിൽ ഞങ്ങൾ കൊറിയക്കില്ല. ആരും കൊറിയക്കൊന്നും പോകേണ്ടെന്നാണ് ചട്ടം.” എഴുതി മുഴുമിക്കും മുമ്പേ കിമ്മിന്റെ മറുപടി വന്നു, എനിക്കല്ല എന്റെ സർക്കാരിന്. ആ കത്താണിത്. കഷ്ടപ്പെടുന്ന ജനതക്കൊപ്പമാണ് അയാളുടെ മനസ്സെന്ന് ഇതിലുണ്ട്. വരൾച്ച കൊണ്ടല്ല പ്രളയത്തെ പ്രതിരോധിക്കേണ്ടതെന്ന പരാതിയും. പണം കൊണ്ട് മാത്രം എല്ലാ ദുരന്തങ്ങളെയും അതിജീവിക്കാനാവില്ലെന്ന് അയാൾ പറഞ്ഞു പോകുമ്പോൾ, നമുക്കതൊക്കെ ഉൾക്കൊള്ളാൻ പാകമുള്ള ഒരുള്ളുണ്ടോ എന്നാണെന്റെ ശങ്ക.

സത്യമാണ് ദുരിദാശ്വാസത്തിന് പണം വേണം, ഡെലിഗേറ്റ് ഫീ ഉയർത്തി കൂടുതലായി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കെടുക്കാമല്ലോ. അപ്പോൾ അതായിരിക്കില്ല പ്രശ്നം, പിന്നെന്താവും. പ്രളയകാലത്തിനിപ്പുറം ആഘോഷ വിരുദ്ധതയുടെ ആഘോഷമാണെങ്ങും. എവിടേക്കാണ് അത് നമ്മളെ കൊണ്ട് പോകുന്നത്. ഏത് ദുരിതാശ്വാസ നിധി കൊണ്ടാണ് മനസ്സ് മരവിച്ചു പോയവരെ രക്ഷിക്കാൻ കഴിയുക ? സാമ്പത്തികമായി മാത്രം ലോകത്തെ കണ്ടു, മാനസിക വ്യാപാരങ്ങളുടെ മൂലധനക്കണക്ക് പാളി എന്നൊക്കെയുള്ള വിമർശനങ്ങൾ പല കാലങ്ങളിലായി മാർക്സ് കേട്ടിട്ടുണ്ട്, മാർക്സിസ്റ്റ് പാർട്ടികളും. കേരള ചലച്ചിത്ര മേള യുടെ പടം ആ പരാതിപ്പട്ടികയിൽ പതിക്കപ്പെടാതിരിക്കട്ടെ.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...