ലൊസ് ആഞ്ചലസ്: 100 ദിനം പൂര്‍ത്തിയായിട്ടും തീര്‍പ്പാകാതെ ഹോളിവുഡ് സമരം. മെച്ചപ്പെട്ട കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ മെയ് രണ്ടിനാണ് ബോളിവുഡ് തിരക്കഥാ കൃത്തുകള്‍ സമരം ആരംഭിച്ചത്. വന്‍കിട സ്റ്റുഡിയോകള്‍ എഴുത്തുകാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്നും തങ്ങളുടെ തൊഴിലിനെ ബാധിക്കും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിതോപയോഗം പാടില്ലെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ വാര്‍ണര്‍ ബ്രോസ് ഉള്‍പ്പെടെയുള്ള വന്‍കിട സ്റ്റുഡിയോകള്‍ തയ്യാറായിട്ടില്ല.
എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖഅയാപിച്ചും മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടും ജൂലൈ 14 മുതല്‍ അഭിനേതാക്കളും സമരം ആരംഭിച്ചതോടെ ഹോളിവുഡ് നിശ്ചലമായി. ചിത്രീകരണം, റെക്കോഡിങ്, പ്രചാരണം ഉള്‍പ്പടെ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ലെന്ന് മുന്‍നിര താരങ്ങളടക്കം പ്രഖ്യാപിച്ചു. 1960നു ശേഷം ആദ്യമായാണ് ഇരുസംഘടനകളും ഒരുമിച്ച് സമരം ചെയ്യുന്നത്. 1985ലും 2007-2008ലും എഴുത്തുകാര്‍ 100 ദിവസം സമരം ചെയ്തിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല