‘അഭിനേതാക്കള്‍ കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നു’ കലാമണ്ഡലം ഹേമലത

2
743
kalamandalam hemalatha_manjuwarrier
kalamandalam hemalatha_manjuwarrier
kalamandalam hemalatha_manjuwarrier

തൃശ്ശൂർ:  കേരള കലാമണ്ഡലം എം.കെ.കെ നായർ പുരസ്കാരം മഞ്ജുവാര്യർക്ക് നൽകിയതിനെതിരെ വുമൻ പെർഫോർമിംഗ് ആർട്സ് അസോസിയേഷൻ . കലാകാരികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്യമാണിതെന്നും അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം ഹേമലത പറഞ്ഞു.

തുർച്ചയായി സിനിമാരംഗത്തുള്ളവർക്കാണ് ഇത്തരം പുരസ്കാരങ്ങൾ നൽകുന്നത്. കഴിഞ്ഞ വർഷം നടൻ ജയറാമിനു പുരസ്കാരം നൽകിയിരുന്നു. 20 വർഷത്തിനുള്ളിൽ കലാമണ്ഡലത്തിൽ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്കാരങ്ങൾക്കും പരിഗണിക്കാറില്ലെന്ന് അവർ പറഞ്ഞു.

പ്രതിസന്ധികൾ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന്  നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് പുരസ്കാരനിർണയം. കലാമണ്ഡലത്തിൽ നൃത്തമേഖലയിൽ പ്രതിഭ തെളിയിച്ച കലാകാരിമാർ പലരും ഇപ്പോൾ ഉപജീവനമാർഗത്തിനായി പെട്രോൾ പന്പിലും തുണിക്കടയിലും ജോലിക്കു പോവുകയാണ്.

അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാർഡ് നൽകിയാൽ നൃത്തപരിപാടികളിൽ സജീവമാകാനും നല്ലൊരു കരിയർ സ്വന്തമാക്കാനും സാധിക്കും. എന്നാൽ പക്ഷപാതത്തോടെയാണ് പലപ്പോഴും പുരസ്കാരനിർണയം നടക്കുന്നത്. ചോദ്യം ചെയ്യുന്നവർക്കും പരാതിപ്പെടുന്നവർക്കും കലാമണ്ഡലത്തിൻറെ വളപ്പിൽ കടക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നതും പതിവാണ്. അതുകൊണ്ട് പരാതിപ്പെടാൻ മുന്നിട്ടിറങ്ങാൻ കലാകാരികൾക്ക് ഭയമാണ്.

ഗുരുകുല വിദ്യാഭ്യാസ സന്പദായത്തിൽ നിന്നു മാറി കോളേജ് തല വിദ്യാഭ്യാസമായതോടെ കലാമണ്ഡലത്തിലെ കോഴ്സുകളുടെ മൂല്യം നഷ്ടപ്പെട്ടു. ക്ലാസ്സിക്കൽ, നാടൻ കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പരിശീലനവും ദളിത്, ട്രൈബൽ കലാകാരികളുടെ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് വുമൻ പെർഫോമിങ് ആർട്സ് അസോസിയേഷനെന്നും ഹേമലത പറഞ്ഞു.

2 COMMENTS

  1. അപ്പോൾ അഭിനേതാക്കൾ കലാകാരികളും കലാകാരന്മാരും അല്ലേ,??

LEAVE A REPLY

Please enter your comment!
Please enter your name here