ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു

0
122

തിരുവനന്തപുരം: പ്രൊഫ. എ.വി. ശങ്കര്‍ ഏര്‍പ്പെടുത്തിയ ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരത്തിന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് കൃതികള്‍ ക്ഷണിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയ കൃതികള്‍, അദ്ദേഹത്തിന്റെ കൃതികളെക്കുറുച്ചുള്ള പഠനങ്ങള്‍ എന്നിവ രചിച്ചവരെയാണ് പുരസ്‌കാരത്തിനു പരിഗണിക്കുക. പുസ്തകത്തിന്റെ രണ്ടു പകര്‍പ്പുകള്‍ ആഗസ്റ്റ് 15നു മുമ്പായി സെക്രട്ടറി, ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ്, മണക്കാട് പി.ഒ, തിരുവനന്തപുരം-9 എന്ന വിലാസത്തില്‍ അയക്കണം. ട്രസ്റ്റ് സംഘടിപ്പിക്കുന്ന, ചട്ടമ്പിസ്വാമിയുടെ 170-ാം ജയന്തിസമ്മേളനത്തില്‍ പുരസ്‌കാരദാനം നടക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here