എറണാകുളം ജില്ലയില്‍ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

0
179

കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുള്ള എറണാകുളത്ത്‌ മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാലാണ്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചത്‌.

സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പിഎസ്‌സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്. ഐഎംഡി നൽകുന്ന അറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതൽ നടപടി മാത്രമാണ് അവധി. നിലവിൽ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല. മുന്നൊരുക്കങ്ങൾ ജനങ്ങളുടെ സുരക്ഷയ്‌ക്കുവേണ്ടിയാണ്‐ കലക്‌ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here