ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന മൂന്ന്‌ ജില്ലകളിലെ സ്കൂളുകൾക്ക്‌ നാളെ അവധി

0
179

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കൂടാതെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

അതേസമയം സംസ്ഥാനത്ത് എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. വ്യാഴാഴ്ച്ച പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും എവിടെയുമില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പും പിന്‍വലിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here