സംഗീത വഴിയിൽ ശിഷ്യമാർക്ക് പ്രകാശപൂരവും ജീവവായുവുമായ മലബാർ സുകുമാരൻ ഭാഗവതരുടെ 17 ആം ചരമവാർഷികവും അനുസ്മരണവും ഏപ്രിൽ 22 ന് രാദാസ് സ്കൂൾ ഓഫ് മ്യൂസിക്ക് പരിസരത്ത് നടക്കുന്നു.
സുസ്വരങ്ങളുടെ അഭിഷേകം നടത്തിയ മഹാനുഭാവനാണ് സുകുമാര ഭാഗവതർ. ശ്രുതി ശുദ്ധി, താളലയം, ഭാവഗരിമ, പാരമ്പര്യ പൊലിമ എന്നിവയെല്ലാം ശിഷ്യൻമാർക്ക് നൽകിയ അദ്ദേഹത്തിന്റെ വേർപാടിന് 17 വയസ്സ് തികയുന്ന ദിനം നിരവധി പരിപാടികളോടെ അനുസ്മരിക്കുകയാണ് ശിഷ്യരും കുടുംബാംഗങ്ങളും ചേർന്ന്.
‘ഗുരുപ്രണാമം’ എന്ന് പേര് നൽകിയ അനുസ്മരണ പരിപാടിക്ക് 12 ന് വൈകിട്ട് അഞ്ച് മണിക്ക് തുടക്കം കുറിക്കും. നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.ടി. മുരളി, സി.എം. വാടിയിൽ, വിജയൻ ഗുരുക്കൾ, എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
വി.ടി മുരളി സുകുമാരൻ ഭാഗവതരുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ച നടത്തും. വൈകിട്ട് ആറ് മണിക്ക് സംഗീത കച്ചേരിയും ഒൻപത് മണിക്ക് ശ്രീമതി സുകന്യ സുനിൽ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അവതരിപ്പിക്കപ്പെടും.