കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള തമിഴ്‌നാട് ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് 2018-19 വർഷത്തേക്കുള്ള കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. യു.ജി, പി.ജി, പി.എച്.ഡി, ഇന്റഗ്രേറ്റഡ് പി.ജി, ഡിപ്ലോമ, ബി.എഡ്, ബി.വോക്, എം.ടെക്, എം.ഫിൽ, ഇന്റഗ്രേറ്റഡ് എം.ഫിൽ, എം.ബി.എ, സർട്ടിഫൈഡ് കോഴ്സുകൾ എന്നിവയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം.
തമിഴ്‌നാട് ദിൻഡിഗുൽ ജില്ലയിൽ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ മികച്ച ഗ്രാമ വികസന യൂണിവേർസിറ്റി ആണ്. പി.ജി/പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് മെയ് 18 വരെയും എം.ഫിൽ/പി.എച്.ഡി കോഴ്സുകൾക്ക് ജൂൺ 8 വരെയും അപേക്ഷിക്കാം. ഡിഗ്രി/ഡിപ്ലോമ കോഴ്സുകൾക്കും ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകൾക്കും പന്ത്രണ്ടാം ക്ലാസ് ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിനകം അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും http://www.ruraluniv.ac.in/includes/admissions/2018/home വെബ്‌സൈറ്റ് സന്ദർശിക്കുക.