ഹര്‍ഷദ്
Berlin -7º (2013)
Dir. Ramtin Lavafipour
Country: Iran
ഇറാഖ് യുദ്ധം. സദ്ദാം ഹുസൈനെ അമേരിക്കയും കൂട്ടാളികളും പിടികൂടുന്നതിന്ന് കുറച്ച് നാളുകള്‍ക്കു മുമ്പ് തുടങ്ങുന്നു സിനിമ. സഖ്യസേനയുടേയും അമേരിക്കയുടെ തന്നെയും പീഢനത്തിനിരയായ അനേകം കുടുംബങ്ങള്‍ പുറം രാജ്യങ്ങളിലേക്കു പാലായനം ചെയ്തു പോരുന്നുണ്ടായിരുന്നു. അങ്ങനെ ബര്‍ലിനിലേക്ക് പോന്ന ഒരു കുടുംബത്തിന്റെ കഥയാണീ സിനിമ. കലാപരമായും രാഷ്ട്രീയമായും ഇഷ്ടമായ സിനിമ. സദ്ദാം ഒരു ശല്യമായിരുന്നു ആ ജനങ്ങള്‍ക്ക് എന്ന ‘പൊതുകാര്യം’ ഇതിലും പങ്കുവെക്കുന്നു പക്ഷേ ഇറാഖില്‍ സമാധാനമുണ്ടാക്കാനായി വന്നവരെന്താണ് കാണിച്ചുകൂട്ടുന്നതെന്നും, അതിന്നിരയാക്കപ്പെട്ട ഈ കുടുംബത്തെ സഹായിക്കണമെങ്കില്‍ തങ്ങളുടെ ദുരന്തത്തിന്ന് കാരണം അമേരിക്കയല്ല, മറിച്ച് ഏതോ ചില ക്രിമിനലുകളാണെന്നാണ് പറയേണ്ടത്, അല്ല പറഞ്ഞു ശീലിക്കേണ്ടതെന്നും ബെര്‍ലിന്‍ എന്ന ഈ സിനിമ അവരെ പഠിപ്പിക്കുന്നു. കാണുക.