A Most Wanted Man (2014)

0
450

ഹര്‍ഷദ്‌

A Most Wanted Man (2014)
Director: Anton Corbijn
Country: Germany

ഈ ദുനിയാവിനെ കൂടുതല്‍ സമാധാനമുള്ളതാക്കാന്‍ (To make the world safer place) അതാണ് അമേരിക്ക പറഞ്ഞോണ്ടിരിക്കുന്നത്. 9/11 ന് ശേഷം ആ ദുരന്തത്തിന്റെ സൂത്രധാരനെന്ന് അമേരിക്കയും കൂട്ടാളികളും കണ്ടെത്തിയ മുഹമ്മദ് അത്ത സകല പ്ലാനും നടത്തിയത് ജര്‍മ്മനിയിലെ ഹംബര്‍ഗില്‍ വെച്ചായതിനാല്‍ ഹംബര്‍ഗിലെ പോ ലീസ്‌കാരന്മാര്‍ ഇപ്പോള്‍ ഭയങ്കര പ്രഷറിലാണ്. അവരുടെ പിടിപ്പുകേടാണല്ലോ ഒരു പരിധിവരെയെങ്കിലും 9/11 ന് കാരണം. അങ്ങനെ ഹംബര്‍ഗില്‍ പണിയെടുക്കുന്ന ഒരു രഹസ്യാനേഷണ/ ചാരസംഘത്തിന്റെ തലവനാണ് അനുഗ്രഹീത നടനായ ഹോഫ്മാന്‍ Philip Seymour Hoffman അവതരിപ്പിക്കുന്ന ഗുന്തര്‍ ബക്ക്മാന്‍. ചൈനയില്‍ നിന്നും പാലായനം ചെയ്ത് തുര്‍ക്കിയും പിന്നെ റഷ്യന്‍ ജയിലും വഴി ഇപ്പോള്‍ ഹംബര്‍ഗിലെത്തിയ ഇസ്സ ഈ ടീമിന്റേതടക്കമുള്ള സകല ഇന്റലിജന്‍സ് ഗ്രൂപ്പിന്റെയും ആകര്‍ഷണ കേന്ദ്രമാകുന്നിടത്താണ് കഥ തുടങ്ങുന്നത്. അവിടുത്ത സര്‍വ്വസമ്മതനായ മുസ്ലിം ഡോക്ടര്‍ അബ്ദുള്ള കണക്കിലധികം ചാരിറ്റി നടത്തുന്നു എന്നതും സംശയിക്കപ്പെടുന്നു. അന്വേഷണം തകൃതിയായി നടക്കുമ്പോള്‍ എല്ലാ മുസ്ലിമുകളും തീവ്രവാദികളല്ല, പക്ഷേ ആയേക്കാം എന്ന കടുംപിടുത്തത്തില്‍ ഹോഫ്മാനൊഴികെ ബാക്കിയെല്ലാ ഗ്രൂപ്പും, അങ്ങനെയാണെങ്കിലും അതില്‍ ഒരിക്കലും നിരപരാധി കുടുങ്ങരുതെന്ന് ശഠിക്കുന്ന നായകനും. ഇതിനിടയില്‍ ദുനിയാവില്‍ ദുരന്തങ്ങള്‍ മാത്രം അനുഭവിച്ച ഇസ്സയുടെ ജീ വിതം ഇമ്മിണി വല്യൊരു ചോദ്യ ചിഹ്നമാകുന്നു. ആത്യന്തികമായി ഈ സിനിമയും മേലേ പറഞ്ഞ യുഎസ്സിന്റെ ആപ്തവാക്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നതിനാല്‍ അക്കാര്യത്തോട് യോജിക്കാനാവുന്നില്ല.. അതായത് ഈ അണ്ടകടാഹത്തിനെ കൂടുതല്‍ സമാധാനമുള്ളതാക്കാനാണ് മൂപ്പര് എല്ലായിടത്തും കേറി നിരങ്ങുന്നതെന്ന ആപ്തവാക്യം. സ്‌പൈ ത്രില്ലര്‍ ഗണത്തിലെ മികച്ചൊരു ചിത്രം. ഹോഫ്മാന്റെ ഉഗ്രന്‍ പെര്‍ ഫോമന്‍സ്.. തീര്‍ച്ചയായും കാണേണ്ട ഒരു സിനിമയാണ്..

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here