ഹര്‍ഷദ്
Kuma (2012)
Director: Umut Dag
Country: Austria
ആദ്യം മുതല്‍ അവസാനം വരെ ഒരു തരം സസ്‌പെന്‍സ് മൂഡിലാണ് ഈ സിനിമയുടെ കഥ സംവിധായകന്‍ പറയുന്നത് എന്നതിനാല്‍ കഥ ഇവിടെ പറയുന്നില്ല. പക്ഷേ ഒന്നും പറയാതെ ചുമ്മാ പോസ്റ്റര്‍ മാത്രം ഇടാനും പറ്റില്ലല്ലോ. അതുകൊണ്ട് പറയാണ്. ഈ സിനിമ തുര്‍ക്കിയുടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും വിയെന്നെയിലേക്ക് കല്യാണം കഴിച്ച് വന്ന ആസ്യ എന്ന ചെറുപ്പക്കാരിപ്പെണ്ണിന്റെ ജീവിതത്തിലെ അത്യന്തം ഉദ്വേഗഭരിതമായ ഒരേടാണ്. വന്നുകേറുന്ന വീട്ടില്‍ അവള്‍ക്കായി കാത്തുനില്‍ക്കുന്നത് ഗൃഹനാഥയുടെ റോളാണ്. പക്ഷേ അതങ്ങിനെത്തന്നെ സ്വീകരിക്കാനും അംഗീകരിച്ചുകൊടുക്കാനും അവിടെയുള്ള മറ്റു അംഗങ്ങള്‍ തയ്യാറാകുന്നില്ല. കഥ അവിടംകൊണ്ടൊന്നും തീരുന്നില്ല. ഈ അടുത്തകാലത്ത് അനുഭവിച്ച ഗംഭീര തിരക്കഥ, മികവാര്‍ന്ന കഥപറച്ചില്‍, ഉഗ്രന്‍ പെര്‍ഫോമന്‍സ് അങ്ങിനെ ഈ സിനിമ കാണാന്‍ ഒരു പാട് കാരണങ്ങളുണ്ട് നിങ്ങള്‍ക്ക്. ആയതിനാല്‍ സിനിമാ പ്രേമികളേ, തീര്‍ച്ചയായും നിങ്ങളീ സിനിമ കാണുക… ആസ്വദിക്കുക.
PS: ഒരു സസ്‌പെന്‍സ് ഞാന്‍ പൊളിക്കാം കുമ എന്നാല്‍ രണ്ടാം ഭാര്യ എന്നും അര്‍ത്ഥമുണ്ട്…so enjoy….