ഹര്‍ഷദ്
Conviction (2010)
Director: Tony Goldwyn
Country: USA
ഒരു കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായ തന്റെ സഹോദരനെ രക്ഷിക്കാന്‍, അയാള്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ജീവിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ് ഈ സിനിമ. തെളിവുകളെല്ലാം അയാള്‍ക്കെതിരാണെങ്കിലും നിരപരാധിയാണ് തന്റെ സഹോദരന്‍ എന്ന അവളുടെ ബോധ്യമാണ് ഈ സിനിമ. ഒടുവില്‍ അയാളെ നിരപരാധിയെന്ന് തെളിഞ്ഞ് കോടതി വെറുതേ വിടുമ്പോഴേക്കും വര്‍ഷം 18 കഴിഞ്ഞിരുന്നു. അതിനായി അവള്‍, ബെറ്റി നിയമം പഠിച്ച് വക്കീലാവുന്നു. കുടുംബം തകരുന്നു. എന്തിന് കൂടെനിന്നവരില്‍ പലരും ഇനി അയാള്‍ അപരാധി തന്നെയായിരുക്കുമോ എന്നു സംശയിക്കുന്നു. പക്ഷേ തളരാതെ നിയമത്തോടും സമൂഹത്തോടും പോരാടി അവള്‍ ഒടുവില്‍ സത്യത്തെ പുറം ലോകത്തിന് കാണിച്ചു കൊടുക്കുന്നു. ബെറ്റിയായും സഹോദരാനായും അഭിനയിച്ച Hilary Swank, Sam Rockwell എന്നിവരുടെ പ്രകടനം ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഈ സിനിമ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും സംഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞാല്‍ കുറ്റം പറയാനാവില്ല. കാരണം ഇതും ഒരു നടന്ന കഥയാണ്. ഒരു യഥാര്‍ത്ഥ സംഭവം.. കാണുക… കാണിക്കുക.