Seven Psychopaths

0
133

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Seven Psychopaths
Director: Martin Mcdonagh
Year: 2012
Language: English

മദ്യപാനിയായ എഴുത്തുകാരന്‍ മാര്‍ട്ടി തന്റെ പുതിയ തിരക്കഥ മുന്നോട്ടുകൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ്. സെവന്‍ സൈക്കോപ്പാത്ത്‌സ് എന്നൊരു തലക്കെട്ട് കണ്ടെത്തിയെങ്കിലും കഥാപാത്രങ്ങളൊന്നും ഇനിയും ശരിയായിട്ടില്ല. മാര്‍ട്ടിയുടെ സുഹൃത്തും അഭിനേതാവുമായ ബില്ലി പക്ഷേ ഇപ്പോള്‍ ഉപജീവനം നേടുന്നത് ഒരു കുറുക്കുവഴിയിലൂടെയാണ്. വളര്‍ത്തുനായകളെ മോഷ്ടിക്കുക, എന്നിട്ട് അവയെ ഉടമകളെ തന്നെ തിരിച്ചേല്‍പ്പിച്ച് പണം വാങ്ങുക. ഈ പദ്ധതിയില്‍ ഹാന്‍സ് എന്നയാളും കൂടെയുണ്ട്. കാന്‍സര്‍ രോഗിയായ തന്റെ ഭാര്യ മിറയുടെ ചികിത്സക്കായാണ് ഹാന്‍സ് ഇത് ചെയ്യുന്നത്. ഇതിനിടെയാണ് ചാര്‍ളി കോസ്‌റ്റെല്ലോ എന്ന അപകടകാരിയായ ഗുണ്ടയുടെ ഷിറ്റ്‌സു എന്ന പട്ടിയെ ബില്ലിയും ഹാന്‍സും മോഷ്ടിക്കുന്നത്. അതോടെ ബില്ലിയും ഹാന്‍സും മാര്‍ട്ടിയുമെല്ലാം ചാര്‍ളിയുടെ വേട്ടയ്ക്ക് വിധേയരാവുന്നു. ഈ ഘട്ടത്തില്‍ നിന്നും സിനിമ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. ദ ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍, ഇന്‍ ഭ്രൂഷ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ മാര്‍ട്ടിന്‍ മക്‌ഡൊണാഗ് അതേ ബ്ലാക്ക് കോമഡി, ആക്ഷേപഹാസ്യശൈലി തന്നെയാണ് ഈ സിനിമയിലും സ്വീകരിക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here