The Circle

0
315

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: The Circle
Director: Jafar Panahi
Year: 2000
language: Persian

സിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി ആറ് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടതാണ്. പത്ത് വര്‍ഷം പഴക്കമുള്ള വിധി ഇപ്പോള്‍ അനുഭവിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ‘വ്യവസ്ഥക്കെതിരെയുള്ള പ്രോപ്പഗണ്ടയാണ്’ കുറ്റം. ഇന്ന് ജാഫര്‍ പനാഹിയുടെ ഒരു സിനിമ പരിചയപ്പെടാം.

ഒരു ആശുപത്രി വാര്‍ഡില്‍ സോല്‍മാസ് ഗൊലാമിയെന്ന പെണ്‍ശിശുവിന്റെ അമ്മയില്‍ തുടങ്ങുന്ന, ജയില്‍ ചാടിയ ഏതാനും സ്ത്രീകളുടെ (വിഫലമായ) അതിജീവനപോരാട്ടങ്ങളിലൂടെ കടന്നുപോയി സോല്‍മാസ് ഗൊലാമിയില്‍ തന്നെ അവസാനിക്കുന്നു.
ഇറാനിന്റെ യാഥാസ്ഥിതികമായ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഇറാനിയന്‍ നഗരത്തിലെ ഒരുപറ്റം സ്ത്രീകള്‍ക്കുണ്ടാകുന്ന അനുഭവങ്ങളാണ് കഥാതന്തു. പുരുഷസഹചാരിയില്ലാതെ ബസില്‍ ടിക്കറ്റ് കിട്ടാത്ത, അപ്രതീക്ഷിതമായി പെണ്‍കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ പേടിക്കുന്ന, സ്വന്തം മകളെ ഉപേക്ഷിക്കേണ്ടി വരുന്ന, വേശ്യയാണെന്ന് കരുതി ജയിലിലടക്കപ്പെടുന്ന സ്ത്രീകള്‍, വ്യവസ്ഥ സമയപരമായും സ്ഥലപരമായും പുറത്തുകടക്കാനാവാത്ത ഒരു വൃത്തമാണെന്ന് (Circle) ജാഫര്‍ പനാഹി പറഞ്ഞുവെക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here