Kerr

0
122

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Kerr
Director: Tayfun Pirselimoglu
Year: 2021
Language: Turkish

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരുപാടുകാലത്തിന് ശേഷം താന്‍ ജനിച്ചുവളര്‍ന്ന നാട്ടിലെത്തിയതാണ് ഒരു പ്രിന്റിങ് പ്രസ് ഉടമയായ, നഗരത്തിന് അപരിചിതനായ യുവാവ്. ചടങ്ങൊക്കെ കഴിഞ്ഞ് മടക്കയാത്രക്ക് തയ്യാറെടുക്കുന്ന യുവാവ് പക്ഷേ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. വിവരം പൊലീസില്‍ ചെന്ന് പറയുന്ന യുവാവിനെ സംശയത്തിന്റെ ലാക്കോടെയാണ് പൊലീസ് കാണുന്നത്. അതുകൊണ്ടുതന്നെ പ്രതിയെ കണ്ടുപിടിക്കുന്നതുവരെ നഗരത്തില്‍ തന്നെ തങ്ങാന്‍ പൊലീസ് യുവാവിന് നിര്‍ദ്ദേശം നല്‍കുന്നു. ഒട്ടും താല്‍പര്യമില്ലാതെ അവിടെ താമസിക്കുന്ന യുവാവിന് നഗരവാസികളില്‍ നിന്നും വളരെ വിചിത്രമായ സമീപനമാണ് ലഭിക്കുന്നത്. അയാള്‍ കണ്ടുമുട്ടുന്ന എല്ലാവരും തന്നെ വിചിത്രവും പേടിപ്പെടുത്തുന്നതുമായ രീതിയില്‍ പെരുമാറുന്നു. യുവാവിന് ആരെയും അറിയില്ലെങ്കിലും അയാളോട് സംസാരിക്കുന്നവരെല്ലാം മരിച്ചുപോയ പിതാവിനെക്കുറിച്ചും അയാളുടെ നന്മകളെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. അതിനിടയില്‍ പേനായകളുടെ ശല്യം കാരണം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു. നഗരത്തിന്റെയും അതിലെ ജനങ്ങളുടെയും വൈചിത്ര്യം കാരണം ഭയക്കുന്ന യുവാവിന് പക്ഷേ അവിടംവിട്ട് പോവാനും സാധിക്കാത്ത സ്ഥിതിയാവുന്നു.

സ്വന്തം നോവലിനെ തന്നെ അടിസ്ഥാനമാക്കിയാണ് തായ്ഫുന്‍ പെര്‍സിമോളു കെര്‍ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ചിത്രകാരന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനായ തായ്ഫുന്റെ ആ നിലക്കുള്ള മുദ്രകളും സിനിമയില്‍ കാണാം. മനശാസ്ത്രപരമായതോ രാഷ്ട്രീയമായതോ തത്വശാസ്ത്രപരമായതോ ആയ വ്യാഖ്യാനങ്ങള്‍ നല്‍കാവുന്ന സിനിമ എക്‌സിസ്റ്റന്‍ഷ്യലിസ്റ്റ് സാഹിത്യശാഖയില്‍ നിന്നും അബ്‌സ്വര്‍ഡ് നാടകങ്ങളില്‍ നിന്നും കുബ്രിക് തര്‍ക്കോവിസ്‌കി, സെയ്‌ലാന്‍ അടക്കമുള്ള സംവിധായകരില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടതായി കാണാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here