ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Green Mile
Director: Frank Darabont
Year:1999
Language: English
‘ദ ഗ്രീന്‍ മൈല്‍’ എന്നറിയപ്പെടുന്ന ജയിലിലെ ഓഫീസറായ പോള്‍ എഡ്ജ്കോമ്പും തടവുകാരനായ ജോണ്‍ കോഫിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘ദ ഗ്രീന്‍ മൈല്‍’ എന്ന സിനിമ. ഭീമാകാരമായ ശരീരപ്രകൃതമുള്ള ജോണ്‍ പക്ഷേ മൃദുലമായ പെരുമാറ്റത്തിനുടമയാണ്. രണ്ട് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊന്നുവെന്ന കേസില്‍ വധശിക്ഷ കാത്തുകിടക്കുകയാണ് ജോണ്‍ കോഫി. കഥ മുന്നോട്ടുപോകവേ ജോണിന് ചില അസാധാരണമായ കഴിവുകളുണ്ടെന്ന് പോളിനും മറ്റ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും മനസിലാവുന്നു. ഈ തിരിച്ചറിവ് അവിടെയുള്ളവരുടെ ജീവിതത്തില്‍ വലിയ ചില മാറ്റങ്ങളുണ്ടാക്കുന്നു. സ്റ്റീഫന്‍ കിങിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡാരാബോണ്ട് ആണ് ദ ഗ്രീന്‍ മൈല്‍ സംവിധാനം ചെയ്തത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല