The Patience Stone

0
219

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: The Patience Stone
Director: Atiq Rahimi
Year: 2012
Language: Dari

യുദ്ധം മൂലം തകര്‍ന്ന് തരിപ്പണമായ അഫ്ഗാനിസ്ഥാനിലാണ് കഥ നടക്കുന്നത്. ഒരു യുവതി തന്നെക്കാള്‍ വളരെയധികം പ്രായമുള്ള തന്റെ ഭര്‍ത്താവിനെ പ്രചരിച്ച് കൊണ്ട് ജീവിച്ചുപോവുകയാണ്. കഴുത്തിലേറ്റ ഒരു വെടിയുള്ള കാരണം പൂര്‍ണമായും ശരീരം തളര്‍ന്ന അവസ്ഥയാണ് ഭര്‍ത്താവിന്റേത്. തളര്‍ന്നു കിടക്കുന്ന അയാളെ ഭാര്യയല്ലാതെ മറ്റാരും തിരിഞ്ഞുനോക്കുന്നുപോലുമില്ല. അങ്ങനെയാണ് തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവിനോട് തന്റെ ജീവിതകഥയും അയാളുമായുള്ള തന്റെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളൊക്കെ പറയാന്‍ തീരുമാനിക്കുന്നത്. ശരീരം ഒന്ന് ചലിപ്പിക്കാനോ ഏതെങ്കിലും തരത്തില്‍ പ്രതികരിക്കാനോ സാധിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഭാര്യ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. ഇതിനിടയില്‍ ലൈംഗികചൂഷണവും സാമ്പത്തികപ്രശ്‌നങ്ങളുമടക്കം നിരവധി പ്രതിസന്ധികള്‍ അവള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. പേര്‍ഷ്യന്‍ ഐതിഹ്യകഥയായ സങ്-എ-സബൂര്‍ ആസ്പദമാക്കിയാണ് ദ പേഷ്യന്‍സ് സ്‌റ്റോണ്‍ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരാള്‍ക്ക് തന്റെ പ്രശ്‌നങ്ങളും രഹസ്യങ്ങളുമൊക്കെ പങ്കുവെക്കാവുന്ന ഒരു കല്ലിന്റെ കഥയാണിത്. എല്ലാം പറഞ്ഞുകഴിയുമ്പോള്‍ വ്യക്തിയുടെ എല്ലാ ഭാരങ്ങളും കല്ലിലേക്ക് പകരുകയും കല്ല് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ഇവിടെ ഭാര്യയുടെ കല്ലായി മാറുന്നത് അതുവരെ തന്നെ അടക്കിഭരിച്ച ഭര്‍ത്താവ് തന്നെയാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here