ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Sound of Metal
Director: Darius Marder
Year: 2019
Language: English, American Sign Language
ഹെവി മെറ്റല്‍ ഡ്രമ്മറാണ് റൂബന്‍. തന്റെ കാമുകിയായ ലൂവിനൊപ്പം അമേരിക്കയിലുടനീളം യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുന്നു. ഇരുവരും ഒരു ആര്‍.വിയില്‍ ജീവിക്കുന്നു. സാമാന്യം സന്തോഷകരമായി മുന്നോട്ടുപോകുന്നു. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. റൂബന്റെ കേള്‍വിശക്തിക്ക് ക്ഷതം സംഭവിച്ചുതുടങ്ങുന്നു. വൈദ്യസഹായം തേടുന്ന റൂബന്‍ ശേഷിക്കുന്ന കേള്‍വിശക്തിയും പെട്ടെന്ന് തന്നെ നഷ്ടപ്പെടുമെന്ന് മനസിലാക്കുന്നു. ഒരു കോക്ലിയര്‍ ഇംപ്ലാന്റ് റൂബനെ സഹായിച്ചേക്കുമെങ്കിലും അതിന്റെ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഉയര്‍ന്ന ശബ്ദങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നുവെങ്കിലും റൂബന്‍ പരിപാടികള്‍ തുടരുന്നു.
ഈ ഘട്ടത്തില്‍ നിന്നും റൂബന് സംഭവിക്കുന്ന മാറ്റങ്ങളാണ് സൗണ്ട് ഓഫ് മെറ്റല്‍ എന്ന സിനിമയുടെ ഇതിവൃത്തം. റൂബന്റെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞുപോക്കുകളും അതേസമയം പുതിയ മനുഷ്യരുടെ കടന്നുവരവുമുണ്ടാവുന്നു. തനിക്ക് പരിചയമില്ലാത്ത, താന്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നതിനൊക്കെ എതിര്‍ധ്രുവത്തിലുള്ള ജീവിതത്തോട് താദാത്മ്യപ്പെടുന്ന യാത്രയില്‍ റൂബന്‍ പരിചയപ്പെടുന്ന വ്യക്തികളിലൂടെയും ചിന്തകളിലൂടെയും തത്വശാസ്ത്രങ്ങളിലൂടെയും വികാരങ്ങളിലൂടെയുമൊക്കെ കടന്നുപോയി പുതിയ ഒരു തിരിച്ചറിവില്‍ സിനിമ അവസാനിക്കുന്നു. ഡെറക്ക് സിയാന്‍ഫ്രാന്‍സിന്റെ രചനയില്‍ ദാരിയസ് മാര്‍ദറാണ് സിനിമ സംവിധാനം ചെയ്തത്. റൂബനായി വേഷമിടുന്ന റിസ് അഹമ്മദിന് മികച്ച നടനുള്ള അക്കാദമി നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച എഡിറ്റിംഗിനും ശബ്ദത്തിനും അവാര്‍ഡും ലഭിച്ചു. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.