Manila in the Claws of Light

0
312

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Manila in the Claws of Light
Director: Lino Brocka
Year: 1975
Language: Philippino

‘നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ പൊരിച്ചെടുക്കുന്നത് പോലെയാണ്’

തന്റെ കാമുകിയെ തേടി മരിന്റ്യൂക് ദ്വീപില്‍ നിന്നും മനില നഗരത്തിലെത്തുന്ന ഹൂലിയോ മദിയാഗയുടെ ജീവിതത്തിലൂടെയാണ് മനില ഇന്‍ ദ ക്ലോ’സ് ഓഫ് ലൈറ്റ് എന്ന സിനിമ സഞ്ചരിക്കുന്നത്. മനിലയില്‍ നിലകൊണ്ട സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളും വര്‍ഗ അസമത്വവും സിനിമയുടെ ആശയങ്ങളാണ്.
ഒരേസമയം പ്രണയിനിയെ തിരഞ്ഞുള്ള യാത്രയും അതേസമയം ഗ്രാമപ്രദേശത്ത് നിന്ന് നഗരത്തിലെത്തുന്ന ഒരു ചെറുപ്പക്കാരന്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ഹൂലിയോയിലൂടെ അവതരിപ്പിക്കപ്പെടുന്നു. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലൂടെയും വേശ്യാലയങ്ങളിലൂടെയും ഹൂലിയോ കടന്നുപോകുന്നു. പോകുന്നിടത്തെല്ലാം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ കാണുന്നുണ്ട്. എന്നാല്‍ ഒട്ടുമിക്ക കഥാപാത്രങ്ങളെയും അവരിന്നുള്ള അവസ്ഥയിലെത്തിച്ചത് സാമൂഹിക അസമത്വമാണെന്നത് ദൃശ്യമാണ്.
സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത പശ്ചാത്തലമായി വരുന്ന കാലത്തെയും ഭൂമിശാസ്ത്രത്തെയും പ്രതിനിധീകരിക്കാനുള്ള ആത്മാര്‍ത്ഥതയാണ്. ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും പരമാവധി സാധ്യതകള്‍ മുതലെടുത്തുകൊണ്ട് ചന്തകളുടെയും തൊഴിലിടങ്ങളുടെയും ചേരികളുടെയും തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം, ദരിദ്രമെങ്കിലും ശാന്തമായ ഗ്രാമത്തെയും.
ഫെര്‍ഡിനാന്റ് മാര്‍ക്കോസിന്റെ കാലത്ത് ഫിലിപ്പീന്‍സില്‍ നിലനിന്ന പ്രതിഷേധങ്ങളടക്കം സിനിമയില്‍ കടന്നുവരുന്നുണ്ട്. ഓരോ രംഗങ്ങളുടെയും സൂക്ഷ്മത സിനിമയുടെ മറ്റൊരു പ്രത്യേകതയായി എടുത്തുകാണിക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here