ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

0
117

കോഴിക്കോട്: സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ (54) അന്തരിച്ചു. പുതിയ നോവല്‍ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ ശ്രദ്ധേയനാണ്.

ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദവും ബിഎഡും പാസായി. ചേളാരിയില്‍ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തില്‍ സജീവമായി. ചേളാരി പൂതേരിപ്പടിയില്‍ ചെമ്പരത്തിയിലാണ് താമസം. ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ എഴുത്തില്‍ ശ്രദ്ധിക്കപ്പെട്ടു. നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്ന രണ്ട് കവിതാസമാഹാരങ്ങള്‍ വിദ്യാര്‍ഥിയായിരിക്കെ പുറത്തിറക്കി.

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോര്‍ത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നീ നോവലുകള്‍ രചിച്ചു. നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട് എന്നിവയാണ് ബാലസാഹിത്യ കൃതികള്‍. ‘ലുക്ക ചുപ്പി’ സിനിമയ്ക്ക് തിരക്കഥയെഴുതി. ഭാര്യ: ആശാകൃഷ്ണ (അധ്യാപിക).


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here