കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു

0
611

തൃശ്ശൂർ : പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ (58) അന്തരിച്ചു.  തുള്ളൽ അവതരിപ്പിക്കന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞുവീണത്. പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുള്ളൽ കലയുടെ പ്രചാരകനും പ്രയോക്‌താവുമായിരുന്നു. 33 വര്‍ഷം കലാമണ്ഡലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.വീരശൃംഖലയും തുള്ളൽകലാനിധി പുരസ്‌കാരവും നേടിയിട്ടുണ്ട്.ചരിത്രത്തിലാദ്യമായി തുള്ളൽപ്പദക്കച്ചേരി അവതരിപ്പിച്ചു. പാരീസിൽ ആദ്യമായി തുള്ളൽ അവതരിപ്പിച്ചതും ഗീതാനന്ദനാണ്.നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അച്ഛനും തുള്ളൽ കലാകാരനുമായ കേശവന്‍ നമ്പീശനിൽ നിന്നാണ് തുള്ളലിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.1974ലാണ് കലാമണ്ഡലത്തിൽ പഠനം തുടങ്ങിയത്. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായിരുന്നു ഗീതാനന്ദൻ. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി  കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. കമലദളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത് . “തൂവൽ കൊട്ടാരം”, “മനസ്സിനക്കരെ”, “നരേന്ദ്രൻ മകൻ ജയകാന്തൻ വക” തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി തുള്ളൽ വേദികൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളൽ എന്ന കലയ്ക്കായി ഉഴിഞ്ഞു വച്ചതാണ്. പ്രശസ്ത നർത്തകി ശോഭ ഗീതാനന്ദനാണ് ഭാര്യ. സനൽ കുമാർ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്. ഇരുവരും തുള്ളല്‍ക്കലാരംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here