ആളുകളങ്ങനെ പലതും പറയും..

0
337

ഗസൽ ഡയറി ഭാഗം 7

 

മുർഷിദ് മോളൂർ

ജീവിതയാത്രാമംഗളങ്ങളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. നിങ്ങളുടെ ശരികളിൽ ജീവിക്കാനുള്ള സ്നേഹോപദേശം..

കുച്ച് തോ ലോഗ് കഹേങ്കെ..
ആളുകളങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കും..
അവർക്കറിയാവുന്നത്, അങ്ങനെ പറയാൻ മാത്രമാണ്.
ലോഗോൻ കാ കാമ് ഹേ, കഹ്‌നാ..

പരിപൂർണ്ണരായി, ഈ വഴിയിതുവരെയാരും നടന്നിട്ടില്ലെന്ന്,
പരിഭവങ്ങളില്ലാത്ത ജീവിതവുമാർക്കും നല്കിയിട്ടില്ലെന്നുമോർക്കുക..

അതുകൊണ്ട്,
ചോഡോ, ബേകാർ കി ബാതേം..

ആരെങ്കിലും പറയുന്നത് കേട്ട്
നിന്റെ യാത്രകൾ അവസാനിപ്പിക്കാതിരിക്കുക..
ഈ മനോഹര നിമിഷങ്ങൾക്ക് സ്നേഹത്തോടെ നിറം കൊടുക്കുക..

കുച്ച് രീത്, ജഗത്ത് കി ഐസി ഹേ.
ഹർ ഏക് സുബഹ്, കി ശാം ഹേ..

പ്രപഞ്ചത്തിന്റെ ശീലങ്ങളിങ്ങനെയൊക്കെയാണ്, എല്ലാ പകലുകളും അസ്തമിക്കാനുള്ളതാണ്..

സീതാദേവിയെ അപരാധം പറഞ്ഞ് വേദനിപ്പിച്ചവരുടെ നാടാണിത്, പിന്നെയാണോ നിന്റെ കാര്യം ?

തു കോൻ ഹേ, തേരാ നാം ഹേ ക്യാ..
സീത ഭീ, യഹാം ബദ് നാം ഹുയീ..

ഫിർ ക്യൂ..
പിന്നെയുമെന്തിനാണ്, അവരുടെ വാക്കുകൾ കേട്ട് നിന്റെ കണ്ണുകൾ നനയുന്നത്..?

ഉപദേശികളുടെ വേഷത്തിൽ നിന്റെയടുത്തേക്ക് വന്നവരൊക്കെയും, നിന്റെ വഴിയിലെ രഹസ്യ യാത്രികരാണ്..

നമ്മുടെ പൂവാടികളിൽ, അവരും വന്നിരിക്കാറുണ്ടിടക്കൊക്കെ..

ഹം, നെ ഉൻ കൊ ഭി, ചുപ് ചുപ് കെ ആതെ ദേഖാ ഇൻ ഗലിയോൻ മേ..

അതുകൊണ്ട്,
അവരങ്ങനെ പറഞ്ഞു കൊണ്ടിരിക്കട്ടെ.
നീ നീയായിരിക്കുക..

വരി : ആനന്ദ് ബക്ഷി
ശബ്ദം: കിഷോർ കുമാർ
ചിത്രം : അമർ പ്രേം(1972)
https://www.youtube.com/watch?v=56I2rxRPRLY


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here