നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഗൗതമന്റെ രഥം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ആനന്ദ് മേനോനാണ് സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
Gauthamante Radham… Best wishes Neeraj Madhav, Anand Menon and the rest of the team!!! ??
Posted by Vineeth Sreenivasan on Thursday, April 18, 2019
കിച്ചാപ്പുസ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ കെ.ജി. അനില്‍ കുമാറും പൂനം റഹീം ജൂനിയറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.