വെള്ളൂര്‍: മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ‘ഗാന്ധി ഭാവവും അഭാവവും’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജവഹര്‍ വായനശാല സംഘടിപ്പിക്കുന്ന മത്സരം, നവംബര്‍ 20ന് ഉച്ചക്ക് 2 മണിക്ക് വെള്ളൂര്‍ കെ ചന്തന്‍ കുഞ്ഞി സ്മാരക ഹാളില്‍ വച്ച് നടക്കും.
മൂന്നു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചാം തരം വരെയുള്ള വിജയികള്‍ക്ക് 2000, 1500, 1000 രൂപയും, ആറു മുതല്‍ പത്താം തരം വരെയുള്ള വിജയികള്‍ക്ക് 3000, 2000, 1000 രൂപയും, പത്താം ക്ലാസ്സിന് മുകളില്‍ പൊതുവിഭാഗത്തിന് 5000, 3000, 2000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള മീഡിയ ഉപയോഗിക്കാം. രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
ഫോണ്‍ :9744570365, 9495095344, O4985266200
email: jawaharvIr@gmail.com