സൗജന്യ എന്‍ട്രന്‍സ് പരിശീലനം

0
538

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുളള 11 മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

ജൂണ്‍ നാലിന് ആരംഭിക്കുന്ന ക്ലാസില്‍ ചേരാന്‍ താത്പര്യമുളളവര്‍ ആറുമാസത്തിനകമുളള ജാതി, വരുമാനം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 31നു മുമ്പ് തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ : 0471 2543441.

LEAVE A REPLY

Please enter your comment!
Please enter your name here