കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി എട്ടുമുതല്‍ 18 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.
പഴവര്‍ഗങ്ങളുടെയും ജൈവ പച്ചക്കറികളുടെയും തൈകള്‍, ജൈവവളം, ജൈവ കീടനാശിനി, പൂച്ചടി, മണ്‍പാത്രം, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയുടെ സ്റ്റാളുകള്‍ സജ്ജമാക്കും. കാര്‍ഷികാനുബന്ധ മത്സരം, സെമിനാര്‍ തുടങ്ങിയവയും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി ഫിുട്‌കോര്‍ട്ടും ഒരുക്കും.