ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു

0
318

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം മുംബൈ പെഡാർ റോഡിലെ ഫിലിം ഡിവിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ തടയാൻ 1952-ലെ സിനിമാനിയമം ഭേദഗതിചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം വാർത്താവിതരണവകുപ്പ് മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ്, മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ആശാ ഭോസ്, എ.ആർ റഹ്മാൻ, ജിതേന്ദ്ര, രണ്ധീർ കപൂർ, ആമിർഖാൻ ഉൾപ്പെടെ ബോളിവുഡിലെ വലിയ താരനിരതന്നെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. 140.61 കോടി രൂപയാണ് മൊത്തം നിർമ്മാണച്ചെലവ്. ശ്യാംബെനഗൽ തലവനായ ഉപദേശകസമിതിയും പ്രസൂൺ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതിയുമാണ് മ്യൂസിയത്തിന്റെ നിർമാണത്തിന് പിന്നിൽ. ഇന്ത്യൻ സിനിമയുടെ യാത്രയാണ് മ്യൂസിയം.

LEAVE A REPLY

Please enter your comment!
Please enter your name here