ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

0
120

തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍(79) അന്തരിച്ചു. തിരുവനനത്പുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. മലയാള സിനിമയില്‍ അര പതിറ്റാണ്ടോളം സജീവമായിരുന്ന ഹരിഹരപുത്രന്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. 1971ല്‍ പുറത്തിറങ്ങിയ ‘വിലയ്ക്ക് വാങ്ങിയ വീണ’യാണ് ആദ്യ ചിത്രം. ശേഷക്രിയ, ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. ഏകദേശം 80 ഓളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here