Homeകേരളംകലോത്സവത്തിന് പാലക്കാട് അരങ്ങൊരുങ്ങുന്നു

കലോത്സവത്തിന് പാലക്കാട് അരങ്ങൊരുങ്ങുന്നു

Published on

spot_imgspot_img

കുടുംബശ്രീയുടെ 21 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാന കലോത്സവം  അരങ്ങ് 2019 ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലായി ജില്ലയില്‍ അരങ്ങേറും. ഇതിനായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനി എം.പി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

എം.പിമാരായ വി.കെ.ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, എം.എല്‍.എമാരായ വി.ടി.ബല്‍റാം, മുഹമ്മദ് മുഹ്സിന്‍, പി.കെ.ശശി, പി.ഉണ്ണി, കെ.വി.വിജയദാസ്, എന്‍.ഷംസുദ്ദീന്‍, കെ.ബാബു, കെ.ഡി.പ്രസേനന്‍ എന്നിവര്‍ സംഘാടകസമിതി രക്ഷാധികാരികളുമാണ്. ഷാഫി  പറമ്പില്‍ എം.എല്‍.എ ചെയര്‍മാനും,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി വര്‍ക്കിംഗ് ചെയര്‍പേഴ്സണും,  ജില്ലാ കളക്ടര്‍ ഡി. ബാലമുരളി ജനറല്‍ കോ-ഓര്‍ഡിനേറ്ററും, കുടുംബശ്രീ  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി സംഘാടക സമിതിയില്‍ ജനറല്‍ കണ്‍വീനറുമായിരിക്കും.

മലയാള നോവല്‍ ശാഖയിലെ ശ്രദ്ധേയരായ സ്ത്രീ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കികൊണ്ടുള്ള അഞ്ച് വേദികളിലാണ് കലോത്സവം നടക്കുക.  കറുത്തമ്മ, ഇന്ദുലേഖ, സുഹറ, ചെമ്മരതി, മുത്തശ്ശി എന്നീ പേരുകളിലുള്ള വേദികളില്‍ 14 ജില്ലകളില്‍ നിന്നുള്ള 2000 ത്തോളം കുടുംബശ്രീ അംഗങ്ങള്‍  25 ഇനങ്ങളില്‍  മാറ്റുരയ്ക്കും. വിക്ടോറിയ കോളേജ്, മോയന്‍സ് എല്‍.പി സ്‌കൂള്‍, മോയന്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലാമത്സര വേദികള്‍ സജ്ജമാവുന്നത്.

പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി യോഗം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവ പോസ്റ്റര്‍പ്രകാശനം ഷാഫി എം.എല്‍.എ നിര്‍വ്വഹിച്ചു. കലോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണദാസ് കലോത്സവ വേദികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഏറെ വൈവിധ്യങ്ങള്‍ കോര്‍ത്തിണങ്ങിയിട്ടുണ്ടെങ്കിലും സ്വന്തം ആചാരങ്ങളും അഭിരുചികളും മുറുകെ  പിടിക്കാനുളള അന്തരീക്ഷം  നമ്മുടെ നാട്ടിലുണ്ടെന്നും ഒരാളുടെയും കഴിവിനെ അടക്കിനിര്‍ത്താന്‍ കഴിയാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും  സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this