കോഴിക്കോട്: വിയോജിക്കുവാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് ജനാധിപത്യം ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു കോഴിക്കോട് നഗരം. ആഗസ്റ്റ് 10 മുതൽ 14 വരെ കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയാണ് സ്വാതന്ത്ര്യത്തെ ഉത്സവമാക്കുന്നത്. ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, നാടക ക്യാമ്പ്, ചിത്രകലാ ക്യാമ്പ്, നാടകം, കലാവതരണങ്ങൾ എന്നിവ നടക്കും. ആർട്ട് ഗാലറി, സാംസ്കാരിക നിലയം, ടൗൺ ഹാൾ എന്നിവയാണ് വേദികള്‍.
ഉദയപ്രകാശ്, തീസ്ത സെതൽവാദ്, സഞ്ജയ് ഭട്ട്, കുമാർ ഷഹാനി, വിജു കൃഷ്ണ, സുനിൽ പി ഇളയിടം, ഇ.പി.രാജഗോപാൽ, പി.എൻ.ഗോപീകൃഷ്ണൻ, കെ.പി.മോഹനൻ, ടി.ടി.ശ്രീകുമാർ ,എം ബി.രാജേഷ്, കെ.പി.രാമനുണ്ണി, എം.കെ.രാഘവൻ, അബ്ദുസമദ്സമദാനി, പി.കെ.പോക്കർ ,ടി.ഡി.രാമകൃഷ്ണൻ, ബെന്യാമിൻ, കല്പറ്റ, പ്രമോദ് രാമൻ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സൽമ, ഇ.കെ.ഷാഹിന, കെ.ഇ.എൻ, കരിവെള്ളൂർ മുരളി, സണ്ണി എം.കപിക്കാട്, വിധുവിൻസെന്റ്, ടി.വി.മധു, രമ്യാ നമ്പീശൻ, ജി.പി. രാമചന്ദ്രൻ , കെ എസ് .മാധവൻ, ശ്രീചിത്രൻ, അമുദൻ, വി.കെ.ജോസഫ്, ദീപാ നിശാന്ത് തുടങ്ങി നിരവധി ചിന്തകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.