സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് ഫാത്തിമ്മ വഹീദക്ക്

0
210
fathima-vaheeda

നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് കാസർഗോഡ് ജില്ലയിലെ ഫാത്തിമ്മ വഹീദ ഏറ്റുവാങ്ങി. ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി നീലേഷ് കർബാലിന്റെ സാന്നിധ്യത്തിൽ പ്രശസ്ത കൊങ്ങിണി എഴുത്തുകാരൻ എൻ.ശിവദാസ് ആണ് അവാർഡ് നൽകിയത്.

കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ്മ വഹീദ ഒട്ടേറെ കവിതകൾ എഴുതിയിട്ടുണ്ട്. കൂടാതെ മഴ, ജീവിതംപോലെ, സുജൂദുകൾക്കിടയിൽ, കാറ്റു കവർന്ന കടലാസ് തോണികൾ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുപ്പം തൊട്ടേ വായനയും എഴുത്തും ഏറെ ഇഷ്ടപ്പെടുന്ന ഫാത്തിമ്മ വഹീദ സൂഫി പ്രണയത്തിലെ വ്യത്യസ്തമായ കവിത പൂർത്തിയാക്കി പ്രസിദ്ധീകരിക്കാൻ ഒരുങ്ങി നിൽക്കുന്നു. ജീവിതത്തിൽ ഏറ്റവും വലിയ അംഗീകാരമാണ് ഈ അവാർഡെന്നു ഫാത്തിമ്മ വഹീദ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here