നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ ഡോക്ടര്‍ എപിജെ അബ്ദുൾകലാം നാഷണൽ സേവാ ശ്രീ ഫെല്ലോഷിപ് അവാർഡ് പാവിട്ടപ്പുറം സ്വദേശിയായ സുബൈർ സിന്ദഗി ഏറ്റുവാങ്ങി.
ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി നീലേഷ് കർബാലിന്റെ സാന്നിധ്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ ദാമോദർ മൗറോയാണ് സുബൈർ സിന്ദഗിക്ക് അവാർഡ് നൽകിയത്. പ്രശസ്ത കൊങ്ങിണി എഴുത്തുകാരി ഭൃന്ത മേനേസാസ് ഫെല്ലോഷിപ് സർട്ടിഫിക്കറ്റും, മെഡലും നൽകി ആദരിച്ചു.
കവിയും, എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനും, സിനിമ കലാ സംവിധായകനുമായ സുബൈർ സിന്ദഗിക്ക്, ആർട്ടിസ്റ്റ് ആൻഡ് റൈറ്റേർസ് കൾചറൽ ഫൌണ്ടേഷൻ 2019 സെപ്റ്റംബറിൽ dr BR അംബേദ്കർ സ്റ്റേറ്റ് ഫെല്ലോഷിപ് അവാർഡ് നൽകി ആദരിച്ചിരുന്നു.