പട്ടികവിഭാഗ ഉദ്യോഗസ്ഥർക്ക് വകുപ്പുതല പരീക്ഷാപരിശീലനം

0
191

കേരള പബ്‌ളിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനു പ്രത്യേക സൗജന്യപരിശീലനം ഐ.എം.ജി.യുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ നവംബർ 19 മുതൽ ഡിസംബർ 13 വരെ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവർ തിരുവനന്തപുരം ഐ.എം.ജിയിലും ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലുള്ളവർ കൊച്ചി ഐ.എം.ജിയിലും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർ കോഴിക്കോട് ഐ.എം.ജിയിലുമാണ് പങ്കെടുക്കേണ്ടത്. പരിശീലനകേന്ദ്രം മാറ്റി നൽകുന്നതല്ല. അടുത്ത ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് പി.എസ്.സി.യിൽ അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ താത്പര്യമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാർശയോടുകൂടി ഐ.എം.ജി.യുടെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കണം. മുൻപ് ഈ പരിശീലനത്തിൽ പങ്കെടുത്തിട്ടുള്ളവരും ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം മുൻപ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടില്ല എന്നും ഡിപ്പാർട്ടുമെന്റൽ പരീക്ഷ ഭാഗികമായി വിജയിച്ചിട്ടില്ല എന്നും പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കെടുത്തുകൊള്ളാമെന്നുമുള്ള ഒരു സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. വിലാസം: ഐ.എം.ജി, തിരുവനന്തപുരം-ഡയറക്ടർ, ഐ.എം.ജി, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033, ഐ.എം.ജി, കൊച്ചി-റീജിയണൽ ഡയറക്ടർ, ഐ.എം.ജി പ്രാദേശിക കേന്ദ്രം, കാക്കനാട്, കൊച്ചി-682 030, ഐ.എം.ജി, കോഴിക്കോട്-റീജിയണൽ ഡയറക്ടർ, ഐ.എം.ജി പ്രാദേശിക കേന്ദ്രം, മെഡിക്കൽ കോളേജ് കാമ്പസ്, കോഴിക്കോട് – 673 008. പരിശീലനത്തിന് നാമനിർദേശം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 23. വിവരങ്ങൾ www.img.kerala.gov.in ലും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here