തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഏപ്രില്‍ 6ന് ആരംഭിച്ച മൂല്യനിര്‍ണയം ഏപ്രില്‍ 23 ന് അവസാനിക്കുകയും ഒരാഴ്ചയ്ക്കം ക്രോഡീകരിക്കുകയും മെയ് 2 ന് ഫലം പ്രസിദ്ധികരിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 8, 9, 10 ക്ലാസ്സുകളിലെ ഫലം ഒരു ദിവസം തന്നെ വരുന്നു എന്നത് ഇത്തവണത്തെ പ്രത്യേകത ആയിരിക്കുമെന്നും റിസള്‍ട്ടില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ വേണ്ട ശ്രദ്ധ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് ആദ്യവാരം തന്നെ ഹയര്‍സെക്കണ്ടറി ഫലവും പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്.