പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം – 2018

0
727

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 5 മുതൽ 8 വരെ ഫോട്ടോകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്‍റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഫോട്ടോകള്‍ക്കൊപ്പം പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തേണ്ടതാണ്.

സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. മൊബൈല്‍ ഫോണിലെടുത്തതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. www.contest.haritham.kerala.gov.in എന്ന യു.ആര്‍.എല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കുകയുള്ളൂ.

ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥി തന്നെ എടുത്തതും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടതുമായ ഫോട്ടോഗ്രാഫുകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്.

വിശദ വിവരങ്ങള്‍ക്ക് : www.haritham.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here