പരിസ്ഥിതി ദിനാചരണം: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഹരിതകേരളം മിഷന്‍

0
852

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 5 വൈകുന്നേരം മൂന്നു മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്‍റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

പരിസ്ഥിതി-ജലസംരക്ഷണം വിഷയമാക്കി ഹരിതകേരളം മിഷന്‍ നിര്‍മിക്കുന്ന അനിമേഷന്‍ വീഡിയോ പരമ്പര ‘ഇനി ഞങ്ങള്‍ പറയും’ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിക്കും. വൃക്ഷതൈനടീല്‍ പരിപാടിയിലൂടെ 2017 ല്‍ 86 ലക്ഷം തൈകളാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നട്ടത്. ജൂണ്‍ 5 ന് ആരംഭിക്കുന്ന തൈനടീല്‍ പദ്ധതിയിലൂടെ 2018 പൂര്‍ത്തിയാകുമ്പോള്‍ 3 കോടി തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് ലക്ഷ്യം. വനംവകുപ്പ്, കൃഷി വകുപ്പ്, പരിസ്ഥിതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, സന്നദ്ധ സംഘടനകള്‍, മറ്റ് ഗവ: വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ യജ്ഞത്തില്‍ പങ്കാളികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here