എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

0
505

2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡുകള്‍ കരസ്ഥമാക്കിയ സയന്‍സ് ഗ്രൂപ്പെടുത്ത് ഇപ്പോള്‍ പ്ലസ് വണ്ണിന് പ്രവേശനം നേടിയവരും കുടുംബവാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ താഴെയുളളവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2020 മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവര്‍ എസ്.എസ്.എല്‍.സി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുമുളള സാക്ഷ്യപത്രങ്ങള്‍ സഹിതം നിശ്ചിത ഫോമില്‍ ജൂലൈ 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here