അച്ഛനെ കുറിച്ചുള്ള ഗാനം. രചിച്ചത് അമ്മ. പാടിയത് മകള്‍. പ്രകാശനം ചെയ്തത് പിതൃദിനത്തില്‍. ഒരു കുടുംബത്തിന്റെ കൂട്ടായ പരിശ്രമം. ‘എന്‍റെ അച്ഛന്‍’ ശ്രദ്ധേയമാവുന്നു.
അഖില്‍ ബാബു സംവിധാനം ചെയ്ത വീഡിയോ ഗാനം നിര്‍മിച്ചത് മാധവം ക്രിയേഷന്‍സ് ആണ്. മകളായി പാടി അഭിനയിച്ചത് മാളവികയാണ്. മാളവികയുടെ അമ്മ മഞ്ജു ആര്‍. നായരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് സംഗീത അധ്യാപകനായ ശ്രീജിത്ത് കൃഷ്ണയാണ്. അദ്ദേഹം തന്നെയാണ് പാടിയതും. ചന്തു മേപ്പയ്യൂര്‍ ആണ് ക്യാമറ ചലിപ്പിച്ചത്. ലോക പിതൃദിനത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് വീഡിയോ ഗാനത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.