കോഴിക്കോട്: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച നാടകം ‘എലിപ്പെട്ടി’ ജനവരി 17 ബുധനാഴ്ച്ച കോഴിക്കോട് അവതരിപ്പിക്കുന്നു. വൈകിട്ട് മൂന്ന് മണി മുതല്‍ ടാഗോര്‍ ഹാളില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ അനുമോദനയോഗത്തില്‍ വെച്ചാണ് നാടകം അവതരിപ്പിക്കുന്നത്. തിരുവങ്ങൂര്‍ HSS ലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പ്രശക്ത നാടക സംവിധായകനും അധ്യാപകനുമായ ശിവദാസ് പൊയില്‍ക്കാവ് ആണ് ‘എലിപ്പെട്ടി’യുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.