HomeSCHOOL KALOTHSAVAMകോക്കൂരിന്റെ ഉത്സവമായി  എടപ്പാൾ ഉപജില്ലാ കലോത്സവം. 

കോക്കൂരിന്റെ ഉത്സവമായി  എടപ്പാൾ ഉപജില്ലാ കലോത്സവം. 

Published on

spot_imgspot_img

സുബൈർ സിന്ദഗി പാവിട്ടപ്പുറം

അനുകരിക്കേണ്ടതും, മാതൃകാപരവുമായ പ്രവർത്തനങ്ങൾ കൊണ്ട് കലോത്സവ താരങ്ങൾക്കൊപ്പം നാട്ടുകാർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും താരത്തിളക്കം. 

നാലു ദിവസമായി കോക്കൂർ ഗ്രാമം ഒരു ഉത്സവനഗരിയായി മാറിയിരിക്കുന്നു. നാട്ടുകാർ കയ്യും മെയ്യും മറന്നുകൊണ്ട് സ്വന്തം ആവശ്യങ്ങൾ പോലും മാറ്റിവെച്ചു കൊണ്ട്, ഗ്രാമത്തിലേക്ക്‌‌ ഒഴുകിയ‌ ആയിരക്കണക്കായ അതിഥികളെ സ്വീകരിക്കാനും അവർക്ക്‌ ഏറ്റവും വലിയ സന്തോഷകരമായ നിമിഷങ്ങൾ സൃഷ്ടിക്കാനും സന്നദ്ധരായി ഒരുങ്ങിയിരുന്നു. 

edappal kokkur

പൂർവ്വ വിദ്യാർത്ഥി സംഘടനകൾ ഊണും ഉറക്കവുമില്ലാതെ, ഒരു നൂലിൽ കോർത്തു വെച്ച മുത്തുമണികൾ പോലെ തുടക്കം മുതൽ ഒടുക്കം വരെയും, മറ്റൊരു വിദ്യാലയത്തിലും കാണാൻ കഴിയാത്ത ഒരുമയോടെ എടപ്പാൾ  ഉപജില്ലാ കലോത്സവത്തിന് ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുകയാണ്‌. അവർ ഉത്തരവാദിത്തപ്പെട്ടവരുടെ നിർദേശങ്ങൾക്കനുസരിച്ചും, സാഹചര്യങ്ങൾ മനസ്സിലാക്കിയും  പ്രവർത്തിക്കുന്നത് ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, മുജീബ് കോക്കൂർ, കെ വി ഷഹീർ, സക്കീർക, മഹ്‌റൂഫ് തുടങ്ങി നിറസാന്നിധ്യമായി നിൽക്കുന്ന ഒരു വലിയ സംഘത്തിന്റെ മുൻനിരയിൽ സസൂക്ഷ്മം നിരീക്ഷണം നടത്തി ഒരു വീഴ്ചയും വരാതെ ഈ ഉത്സവം കെങ്കേമമാക്കാൻ നിൽക്കുന്ന കാഴ്ച്ചയും ഈ ഒരുമയുടെ അഭിമാനമാണ്. 

edappal kokkur

ഏറെ ഉത്തരവാദിത്തം ഉള്ള ഭക്ഷണ വിഭാഗവും, സെക്യൂരിറ്റി വിങ്ങും എടുത്തുപറയേണ്ട കാര്യം തന്നെയാണ്. നീണ്ട നാലു ദിവസം ഒരു പരാതിയും പരിഭവവും പറയാതെ ഏറ്റവും നല്ല രീതിയിൽ പൂർത്തീകരിക്കാൻ നിൽക്കുന്നവർ.  ഈ ഉപജിലാ കലോത്സവം ഏറെ വ്യത്യസ്തമാക്കുന്നത് ഈ കൂട്ടായ്മകളുടെ ഏകീകരണമാണ്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒരുമയാണ്, പുറത്ത് നിന്നും അകത്തു നിന്നും സാമ്പത്തികമായും, ശാരീരികമായും, മാനസികമായും പിന്തുണ നല്കിയവരുണ്ട്. 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this