എച്ച്മുക്കുട്ടിയുടെ കുറിപ്പുകൾ പുസ്‌തകമാവുന്നു

0
251

സ്ത്രീ ജീവിതത്തിന്റെ സമാനതകളില്ലാത്ത സംഘർഷങ്ങളെ പൂർവ മാതൃകകളില്ലാത്ത വിധം മലയാളിക്ക് തുറന്നു കാണിച്ച പുതിയ എഴുത്തുകാരിൽ പ്രമുഖയാണ് എച്ച്മുക്കുട്ടി.  എഴുതിയതൊക്കെ സംഭവിച്ചത് തന്നെയോ എന്ന് ഒരു നൂറാവർത്തി ആകുലതയോടെ നമ്മൾ ആലോചിച്ചിട്ടുണ്ടാവും. അത്രമേല്‍ ഉള്ളുപൊള്ളിക്കുന്നതായിരുന്നു എച്ച്മുക്കുട്ടിയുടെ എഴുത്തുകള്‍. കഥകളിൽ പലതിലും എഴുത്തുകാരിയുടെ ആത്മകഥാംശമുണ്ടെന്നുള്ളതും വലിയ ഞെട്ടലോടെയാണ് നാം കേട്ടത്.

സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതും അല്ലാത്തതുമായ എച്ച്മുക്കുട്ടിയുടെ ആത്മകഥാപരമായ കുറിപ്പുകൾ പുസ്തകരൂപത്തിൽ വായനക്കാരിലേക്കെത്തുകയാണ്. ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക ‘ എന്ന ശീർഷകത്തിൽ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

പുസ്തക പ്രകാശനം തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 14-നു പ്രമുഖ എഴുത്തുകാരി ശ്രീബാല കെ മേനോൻ നിർവഹിക്കും. എഴുത്തുകാരി സിസ്റ്റർ ജെസ്മി പുസ്തകമേറ്റു വാങ്ങും. സാമൂഹ്യപ്രവർത്തക ബിലു പത്മിനി നാരായണൻ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. പുസ്തകകർത്താവ് എച്ച്മുക്കുട്ടി ചടങ്ങിൽ സംബന്ധിക്കും. രാവിലെ 10 മണിക്കാണ് പ്രകാശന ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here