‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’, ഡോ: പി. സുരേഷിന്റെ പുസ്തകപ്രകാശനം ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉള്ളേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദേശാഭിമാനി വാരികയുടെ പത്രാധിപരായ പ്രൊഫ: സി.പി. അബൂബക്കര്‍ ചലച്ചിത്ര സംവിധായകനായ ഗിരീഷ് ദാമോദരന് നല്‍കികൊണ്ട് പ്രകാശനം ചെയ്യും.
സാഹിത്യകൃതികളുടെ ഓരോ പുതിയ വായനയും പുതിയ പാഠങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വ്യത്യസ്തമായ അര്‍ത്ഥങ്ങളിലേക്ക് വളരുന്നു. രേഖീയവും അരേഖീയവുമായ വായനകളിലൂടെ ഒരു പാദത്തില്‍ നിന്ന് അനേകത്തിലേക്കു വളരുന്ന മാന്ത്രികതയായി മാറുന്ന പുസ്തകമാണ് പുഴയുടെ ഏറ്റവും താഴെയുള്ള കടവ്.