തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് സ്വര്‍ണമെഡല്‍ സമ്മാനം

0
471

വടകര: സി.വി ബാലന്‍ നായര്‍ സ്മാരക സ്വര്‍ണമെഡലിനായുള്ള അഖില കേരള ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ബ്ലോക്ക് പഞ്ചായത്ത് ഗാലറിയില്‍ വെച്ചാണ് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ജലച്ചായത്തില്‍ രചനാ മത്സരം നടത്തുന്നത്. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും ഏറ്റവും മികച്ച ചിത്രത്തിന് സി.വി ബാലന്‍ നായര്‍ സ്മാരക സ്വര്‍ണമെഡലും നല്‍കും.

ചിത്രകലയിലും കളരി ആയോധനകലയിലും ആചാര്യനായ സി.വി ബാലന്‍ നായരുടെ സ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇദ്ദേഹമാണ് മലബാറിലെ ആദ്യത്തെ ചിത്രകലാ പഠന കേന്ദ്രമായ, തലശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് സ്ഥാപിച്ചത്. കൂടാതെ കേരളത്തില്‍ ഇന്ന് കാണുന്ന ജലച്ചായ ആഖ്യാനരീതി കൊണ്ട് വന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ശരത്ചന്ദ്രന്‍, സദു അലിയൂര്‍ തുടങ്ങി ചിത്രരചനയില്‍ പ്രശസ്തരായവരില്‍ നിരവധി പേരും ഇദ്ദേഹത്തന്റെ ശിഷ്യന്‍മാരാണ്‌. മണ്‍മറഞ്ഞ ഈ കലാകാരന്റെ അനുസ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447445099

LEAVE A REPLY

Please enter your comment!
Please enter your name here