ചിത്രരചന മത്സരം

0
464

ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍.പി, യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 20 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് ഒരു വിഭാഗത്തില്‍ ഒരു കുട്ടിക്ക് പങ്കെടുക്കാം. സ്‌കൂള്‍ അധികാരികള്‍ 18 നകം dccwwayanad@gmail.com മെയിലിലോ, 9961285545 നമ്പറില്‍ എസ്.എം.എസ്. ആയോ പങ്കെടുക്കുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യണം. വരയ്ക്കുന്നതിനുള്ള പേപ്പര്‍ മത്സര സ്ഥലത്ത് നല്‍കും. പങ്കെടുക്കുന്നവര്‍ സ്‌കൂളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.


LEAVE A REPLY

Please enter your comment!
Please enter your name here