വിദഗ്ദ്ധോപദേശ സമിതിയിലേക്ക് ഡോ. അനൂപ് കുമാറും..

0
262
drasanoopkumar

നിപ്പ ബാധ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഡോ. അനൂപ് കുമാറിനെക്കൂടി കേരള സംസ്ഥാന സർക്കാറിന്റെ വിദഗ്ദ്ധോപദേശ സമിതിയിൽ ഉൾപ്പെടുത്തി…

ഡോ. അനൂപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ ആതുര സേവന രംഗത്ത് ഒരു വഴിത്തിരിവ് കൂടി….

കേരള സംസ്ഥാന സർക്കാർ കോവിഡ് (COVID) ചികിത്സയും പ്രതിരോധവും എനിയും കൂടുതൽ സുഗമമാക്കാൻ രൂപീകരിച്ച  വിദഗ്ദ്ധോപദേശ സമിതിയിലേക്ക് എന്നേയും ഉൾപ്പെടുത്തിയിരിക്കുന്നു…

കോവിഡ് നമ്മുടെ ആരോഗ്യ മേഖലക്ക് കടുത്ത ഭീഷണി ഉയർത്തി നാടിനെ കടന്നാക്രമിക്കാൻ ശ്രമിക്കുമ്പോൾ കേരള സർക്കാരും ആരോഗ്യ വകുപ്പും  ആവനാഴിയിലെ  എല്ലാ ആയുധങ്ങളും എടുത്ത്  പൊരുതുകയാണ് …

ഈ യുദ്ധ മുഖത്ത് സർക്കാറിനും  ആരോഗ്യ വകുപ്പിനും ഒപ്പം ചേർന്ന് യുദ്ധതന്ത്രങ്ങൾ മെനയുന്നതിൽ ഒരു പങ്കാളിയാവാൻ സാധിച്ചത് ഒരു വെല്ലുവിളിയായി സ്വീകരിച്ച് എനിക്ക് സാധ്യമാകുന്നതിന്റെ പരമാവധി സഹായിക്കാൻ ശ്രമിക്കാം. ആതുരസേവന മേഖലയിൽ ഇതുവരെ നേടാനായ പ്രായോഗിക പരിജ്ഞാനവും, ആർജിച്ചെടുത്ത വിജ്ഞാനവും കൈമുതലാക്കി തോൽക്കാൻ പാടില്ലാത്ത ഈ ആരോഗ്യ യുദ്ധത്തിന് നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാകും.

സ്വന്തം ജീവൻ പണയം വെച്ച് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ളതായിരുന്നു കൈയ്യടിച്ചുള്ള അംഗീകാരം.. ഡോക്ടർമാർ,  അതിലുപരി രോഗികളുമായി നേരിട്ടടുത്ത് ഇടപെടുന്ന  നമ്മുടെ നഴ്സുമാർ , ആരോഗ്യ പ്രവർത്തകർ,രാപകൽ പണി എടുക്കുന്ന കോൺടാക്ട്  ട്രെയിസിങ്ങിൽ പങ്കെടുക്കുന്നവർ, തുടങ്ങി ഈ രോഗത്തെ തുടച്ച് നീക്കാൻ  ത്യാഗപൂർണ്ണമായ സേവനം നടത്തുന്ന എല്ലാവർക്കുമുള്ളതാണ്  ഈ കൈയ്യടി..

ഈ ത്യാഗത്തിനുള്ള ഏറ്റവും വലിയ ആദരവ് രോഗം പരത്താതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക എന്നത് തന്നെയാണ് .. രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിച്ചും, വ്യക്തി ശുചിത്വം ഉറപ്പ് വരുത്തിയും രോഗ വ്യാപനത്തിൻ്റെ ചങ്ങല പൊട്ടിച്ചും, സ്വയം മാറി നിന്നുള്ള ത്യാഗത്തിലൂടെ രോഗം മറ്റുള്ളവർക്ക് പകർത്താതെ നോക്കിയും നമുക്കും സർക്കാറിനും

ആരോഗ്യ വകുപ്പിനും ശക്തി പകരാം .

പടർന്നു പകരാൻ സാധ്യതയുണ്ടായ നിപ്പയെ  പ്രതിരോധിച്ചവരാണ് നാം.. “കേരള മോഡൽ നിപ്പ പ്രതിരോധം ”   നടത്തി ആരോഗ്യമേഖലയിൽ പുതിയ മാതൃക സൃഷ്ടിച്ചവരാണ്

നമ്മൾ… ഈ യുദ്ധത്തിലും നമ്മൾ തോൽക്കാൻ പാടില്ല.. ഒരുമയോടെ അച്ചടക്കമുളള മലയാളികളായി നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ഈ വൈതരണിയും നമുക്ക് മുറിച്ച് കടക്കാനാവണം..

മറ്റൊരു  “കേരള മോഡൽ കോവിഡ് പ്രതിരോധത്തിലൂടെ ” നമുക്കീ നാടിനെ രക്ഷിക്കാനാവണം…. വിജയം മാത്രം ലക്ഷ്യം വെച്ച് യുദ്ധ മുഖത്ത് നമ്മൾക്ക്  ഒന്നിച്ച് അണിചേരാം….

LEAVE A REPLY

Please enter your comment!
Please enter your name here