പ്രളയം, ഭൂമികുലുക്കം, തീപിടുത്തം പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ കീഴിലുള്ള സായി ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ദുരന്ത നിവാരണ പരിശീലന ക്ലാസ്സ് 19 മെയ് ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ ചേംബർ ഓഫ് കോമേഴ്സിൽ ബഹു : തുറുമുഖ, മ്യൂസിയ, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കണ്ണൂർ, ട്രോമാ കെയർ സൊസൈറ്റി കണ്ണൂർ, ലുബിനാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ എന്നിവർ ബ്ലഡ് ഡോണേഴ്സ് കേരള തുടങ്ങി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്