ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന‌് കീഴിലെ കരിയർ ഗൈഡൻസ‌് ആൻഡ‌് അഡോളസെന്റ‌് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ പ്രദർശനം ‘ദിശ കണ്ണൂർ 2019’ ജനുവരി 19ന‌് ആരംഭിക്കും. സെന്റ‌് മൈക്കിൾസ‌് എഐഎച്ച‌്എസ‌്എസിൽ നടക്കുന്ന പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുപ്പതിലധികം സ‌്റ്റാളുകൾ പ്രദർശിപ്പിക്കും. കരിയർ സെമിനാർ, അഭിരുചി പരീക്ഷ, മുഖാമുഖം, കരിയർ മാപ്പിങ്, ഒരുമിച്ച‌് ഒപ്പത്തിനൊപ്പം, കരിയർ പ്രദർശനം എന്നിവയുമുണ്ടാകും.
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ ഉപരിപഠന സാധ്യത വെളിപ്പെടുത്തുന്ന വിവിധ സെഷനുകളും ഉണ്ടാകും. നിഫ‌്റ്റ‌്, നിംഹാൻസ‌്, ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഹാൻഡ‌്‌ലൂം ടെക‌്നോളജി, ഫുഡ‌്ക്രാഫ‌്റ്റ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌്, അലിഗഡ‌് യൂണിവേഴ‌്സിറ്റി, ഇഗ‌്നോ, കണ്ണൂർ യൂണിവേഴ‌്സിറ്റി, സി-ഡിറ്റ‌്, ഐസിഎഐ, കിറ്റ‌്സ‌് തുടങ്ങിയ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം സിഡിഎംആർപിയുമായി സഹകരിച്ചാണ‌് സംഘടിപ്പിക്കുന്നത‌്. സെമിനാറിൽ സിവിൽ സർവീസ‌്, മാധ്യമം, പ്രതിരോധം, പാരാമെഡിക്കൽ തുടങ്ങിയ മേഖലകളിലെ വിദഗ‌്ധർ ക്ലാസെടുക്കും. പങ്കെടുക്കുന്നവർ 9846944169 നമ്പറിൽ ബന്ധപ്പെടണം.